മൊഴി മാറ്റിയത്‌ ആർഎസ്‌എസ് ഭീഷണിയിൽ



തിരുവനന്തപുരം ആശ്രമം കത്തിക്കൽ കേസുമായി ബന്ധപ്പെട്ട്‌ കുണ്ടമൺകടവ്‌ സ്വദേശി പ്രശാന്ത്‌ കോടതിയിൽ മൊഴി മാറ്റിയത്‌ ബിജെപിയുടെയും ആർഎസ്‌എസിന്റെയും സമ്മർദത്തെ തുടർന്നാണെന്ന്‌ സ്വാമി സന്ദീപാനന്ദഗിരി. നേരത്തെ സ്വമേധയയാണ്‌ പ്രശാന്ത്‌ ക്രൈംബ്രാഞ്ചിന്‌ മൊഴി നൽകിയതും ഇക്കാര്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞതും. ഇപ്പോൾ മൊഴി മാറ്റിയതിനു പിന്നിൽ ആർഎസ്‌എസിന്റെ ഭീഷണിയും സമ്മർദവുമാണെന്ന്‌ വ്യക്തമാണ്‌. എന്നാൽ, പ്രശാന്തിന്റെ മൊഴി പൊലീസിനെ അന്വേഷണത്തിൽ വളരെയധികം സഹായിച്ചിട്ടുണ്ട്‌.           ശാസ്ത്രീയമായ നിരവധി തെളിവുകൾ പൊലീസ്‌ ശേഖരിച്ചതായാണ്‌ വിവരം. കേസ്‌ നല്ല രീതിയിൽ പുരോഗമിക്കുകയാണ്‌. മൊഴിമാറ്റം കേസിനെ ഏതെങ്കിലും രീതിയിൽ സ്വാധീനിക്കില്ലെന്ന ഉത്തമബോധ്യമുണ്ടെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.   Read on deshabhimani.com

Related News