ജർമനിയിൽ സാജൻ മണിക്കുനേരെ വംശീയ ആക്രമണം
ബർലിൻ മലയാളി ആർട്ടിസ്റ്റ് സാജൻ മണിക്കുനേരെ ജർമനിയിൽ പൊതുസ്ഥലത്തുവച്ച് വംശീയ ആക്രമണം. ബർലിനിലെ സ്വന്തം സ്‌റ്റുഡിയോയ്ക്ക് മുന്നില്‍ വച്ച് അദ്ദേഹത്തെ വടിയുമായി എത്തിയപ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പിന്നിലും കൈയിലും പരിക്കുണ്ട്. ആശുപത്രിയിലേക്ക് പോകവെ സമൂഹമാധ്യമത്തിൽ പങ്കിട്ട വീഡിയോയിലൂടെ സാജൻ ദുരനുഭവം പുറംലോകത്തെ അറിയിച്ചത്. ജർമനിയിലെ കുടിയേറ്റ കലാകാരരുടെ ദൈനംദിനപ്രശ്‌നമാണിതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സ്വദേശിയാണ് സാജൻ. 2012ൽ കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ പതിപ്പിൽ എഡിറ്റോറിയൽ ടീം അംഗമായിരുന്നു.ശരീരത്തിന്റെയും നിറത്തിന്റയും വംശീയതയുടെയും രാഷ്ട്രീയമാണ് സാജന്റെ കലാസൃഷ്ടികൾ കൂടുതലായും പറയുന്നത്. Read on deshabhimani.com