സംഘപരിവാര്‍ ഗൂഢാലോചന പരാജയപ്പെടുക തന്നെ ചെയ്യും; സന്ദീപ് കുമാറിന്റെ വീട് സന്ദര്‍ശിച്ച് വിജു കൃഷ്ണന്‍
തിരുവല്ല> തിരുവല്ലയില്‍ ആര്‍എസ്എസ് കൊലക്കത്തിക്കിരയായ സന്ദീപ് കുമാറിന്റെ വീട് അഖിലേന്ത്യ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍ സന്ദര്‍ശിച്ചു. സന്ദീപിന്റെ അമ്മയടക്കമുള്ള കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. സിപിഐ എമ്മിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തകരെ വകവരുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമംആര്‍എസ്എസ് അജണ്ടയ്‌ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് സന്ദീപിന്റെ ഗ്രാമത്തില്‍ കാണാനായത്. അവരുടെ ഗൂഢാലോചന പരാജയപ്പെടുക തന്നെ ചെയ്യും- വിജു കൃഷ്ണന്‍ വ്യക്തമാക്കി Read on deshabhimani.com