ലൈം​ഗിക പീഡനം: സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം



കോഴിക്കോട്> ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുക്കം സ്വദേശിയായ സാഹിത്യകാരി നൽകിയ പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജാമ്യം. ഏപ്രില്‍ 17-നാണ് പുസ്‌തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. ബലാത്സംഗം, സ്‌ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്.   Read on deshabhimani.com

Related News