റെയിൽവേ ടിക്കറ്റ് കരിഞ്ചന്തയിൽ 
വിറ്റയാൾ അറസ്‌റ്റിൽ



ചെങ്ങന്നൂർ റെയിൽവേ റിസർവേഷൻ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റതിന് തിരുവല്ല റെയിൽവേ സ്‌റ്റേഷനിലെ ഓട്ടോറിക്ഷാ ഡ്രൈവർ എ സി ഷിബു അറസ്‌റ്റിലായി. തിരക്കുള്ള വണ്ടികളിൽ ആവശ്യക്കാർക്ക് കൂടുതൽ പണം വാങ്ങി തൽക്കാൽ ടിക്കറ്റ് എടുത്തുകൊടുക്കുന്ന ഇയാളെക്കുറിച്ച്‌ പരാതികളുണ്ടായിരുന്നു. ഞായർ രാവിലെ തിരുവല്ല സ്‌റ്റേഷനിൽനിന്ന്‌ ടിക്കറ്റെടുത്ത്‌ പുറത്തേക്ക് വരുമ്പോഴാണ് ചെങ്ങന്നൂർ ആർപിഎഫ് സിഐ എ പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.   Read on deshabhimani.com

Related News