പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു



പാലക്കാട്> ചെര്‍പ്പുളശ്ശേരിയില്‍ പേവിഷബാധയേറ്റ് മരണം. വെള്ളിനേഴി എര്‍ളയത്ത് ലതയാണ് ( 60 ) തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇവരുടെ വീട്ടില്‍ സ്ഥിരം എത്തുന്ന തെരുവ് നായയുടെ ക്ഷതമാണ് മരണത്തിന് കാരണമായത്. ഏറെ നാളായി ലതയുടെ കൂട്ടിനുണ്ടായിരുന്ന നായയുടെ നഖം ലതയുടെ മൂക്കില്‍ കൊള്ളുകയായിരുന്നു. നായയും പൂച്ചയും തമ്മില്‍ കടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റുന്നതിനിടയിലാണ് സംഭവം. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്.മുറിവേറ്റിട്ടും പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ലത ആശുപത്രിയില്‍ പോയിരുന്നില്ല.  ഇന്ന് രാവിലെ മരിക്കുകയായിരുന്നു.   Read on deshabhimani.com

Related News