ലോകം ഒരു പന്തിലേയ്ക്ക്; ഖത്തറില്‍ ആദ്യമത്സരത്തിന് തുടക്കം



ദോഹ> ലോകം ഒരു പന്തിലേയ്ക്ക് ചുരുങ്ങിയിരിക്കുന്നു. വര്‍ണാഭമായ ഉദ്ഘാടന ചടങ്ങിന് പിന്നാലെ ലോകകപ്പ് 2022 ലെ ആദ്യ മത്സരത്തിന് ഖത്തറില്‍ തുടക്കമായി.ഇനിയുളള 29 ദിവസങ്ങള്‍  ആവേശകരമായ പോരാട്ടങ്ങള്‍ക്ക് ലോകമാകെ സാക്ഷിയാകും. പോരാളികളുടെ കുതിപ്പും കിതപ്പും കണ്ണീരും ഇനി പുല്‍മൈതാനങ്ങള്‍ ഏറ്റുവാങ്ങും.  ചരിത്രം തിരുത്തിക്കുറിക്കുന്ന ഒരുപാട് മുന്നേറ്റങ്ങള്‍ക്ക് കൂടിയാകും ഖത്തര്‍ ലോകകപ്പ് സാക്ഷിയാകുക. ഏതൊക്കെ വമ്പര്‍മാര്‍ക്ക് അടിപതറും. 'പോരാ' എന്നെഴുതിത്തള്ളിയ ആരെല്ലാം  ജൈത്രയാത്ര നടത്തും എന്നെല്ലാം ഇനി കാത്തിരുന്ന് കാണാം. ഇക്വഡോര്‍- ഖത്തര്‍ ആദ്യ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇക്വഡോര്‍ ഒരു ഗോള്‍ നേടിയെങ്കിലും  ഓഫ് സൈഡായതിനാല്‍ ഗോള്‍ നിഷേധിക്കുകയായിരുന്നു   Read on deshabhimani.com

Related News