വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; ആര്‍എസ്എസ് പ്രവര്‍ത്തകനായ അധ്യാപകനെതിരെ പോക്‌സോ കേസ്



ഇടുക്കി> വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ കേസെടുത്തു. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഹരി ആര്‍ വിശ്വനാഥനെതിരെയാണ് പോക്‌സോ കേസ് ചുമത്തിയത്. എന്‍എസ്എസ് ക്യാമ്പില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്.  പരാതി പിന്‍വലിക്കാന്‍ വിദ്യാര്‍ഥിനിയെ ഫോണ്‍ വിളിച്ച് സമ്മര്‍ദം ചെലുത്തിയെന്നും പരാതിയില്‍ പറയുന്നു.  മുമ്പും സമാന പരാതികള്‍ ഇയാള്‍ക്കെതിരെ  ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.   Read on deshabhimani.com

Related News