എല്ലാ സഹകരണ ബാങ്കിലും ഇ ഡി വരും; ഭീഷണിയുമായി ബിജെപി



കോഴിക്കോട്‌> സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലും കയറി ഇ ഡി അന്വേഷിക്കുമെന്ന ഭീഷണിയുമായി ബിജെപി. എല്ലാ സഹകരണബാങ്കിനെക്കുറിച്ചും ഇ ഡി അന്വേഷിക്കുമെന്ന്‌ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്‌ പറഞ്ഞു. ഇ ഡി അന്വേഷണം അട്ടിമറിക്കാൻ സർക്കാരും സി പി ഐ എമ്മും ശ്രമിക്കയാണ്‌. മുഖ്യമന്ത്രി  ഇ ഡിയെ ഭീഷണിപ്പെടുത്തുകയാണെന്നും കൃഷ്‌ണദാസ്‌ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. Read on deshabhimani.com

Related News