സോളാറില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം> സോളാറില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി. അടിയന്തര പ്രമേയ നോട്ടിസില്‍ സഭ നിര്‍ത്തിവച്ച് ഒരുമണിക്ക് ചര്‍ച്ച നടത്തും. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് മറുപടി പറയാന്‍ പരിമിതികളുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടുള്‍പ്പടെയുള്ളവ സര്‍ക്കാരിന്റെ കൈവശമില്ലെന്നും എന്നാല്‍ നോട്ടിസ് ലഭിച്ചതിനാല്‍ ചര്‍ച്ച നടത്തുന്നതിന് സര്‍ക്കാരിന് വിമുഖതയില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു   Read on deshabhimani.com

Related News