സന്ദീപ്‌ കുമാറിന്റെ കുടുംബത്തിന്‌ വീട്‌ കൈമാറി

തിരുവല്ല ചാത്തങ്കേരിയിൽ ആർഎസ്എസുകാർ കുത്തിക്കൊലപ്പെടുത്തിയ സിപിഐ എം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കുടുംബത്തിന് പത്തനംതിട്ട ജില്ലാ കമ്മിറ്റി പണിതുനൽകിയ വീടിന്റെ താക്കോൽ കൈമാറാൻ എത്തിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദീപിന്റെ ഇളയ മകൾ ഇസയെ എടുത്തപ്പോൾ. ജില്ലാ സെക്രട്ടറി 
കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, സന്ദീപിന്റെ അച്ഛൻ രാജപ്പൻ, അമ്മ ഓമന, ഭാര്യ സുനിത, മകൻ നിഹാൽ എന്നിവർ സമീപം. ഫോട്ടോ: -ജയകൃഷ്ണൻ ഓമല്


ചാത്തങ്കേരി(തിരുവല്ല)> തിരുവല്ല പെരിങ്ങര ചാത്തങ്കേരിയിൽ ആർഎസ്എസുകാർ  കുത്തിക്കൊലപ്പെടുത്തിയ സിപിഐ എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കുടുംബത്തിന്  പത്തനംതിട്ട ജില്ലാ കമ്മിറ്റി നിർമിച്ച വീടിന്റെ  താക്കോൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറി. രാജ്യത്ത് വർഗീയത വളർത്തുന്ന ശക്തികളെ  ജനകീയ ഐക്യത്തോടെ ചെറുത്ത് തോൽപ്പിക്കണമെന്ന്  എം വി  ഗോവിന്ദൻ പറഞ്ഞു. വർഗീയ ശക്തികളെ ചെറുക്കാൻ രാജ്യത്തെ മതനിരപേക്ഷ ശക്തികൾ ‘ഇന്ത്യ’ എന്ന മുന്നണിയിൽ   അണിചേർന്നതുകൊണ്ടാണ് രാജ്യത്തിന്റെ  പേര് തന്നെ  ഇവർ മാറ്റാൻ ശ്രമിക്കുന്നത്. ക്രമേണ രാജ്യത്തെ ഹിന്ദുത്വരാഷ്ട്രമാക്കാനാണ് ശ്രമം. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ ബുൾഡോസർ രാജാണ് നടപ്പാക്കുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. സന്ദീപിന്റെ അച്ഛൻ രാജപ്പൻ,  അമ്മ ഓമന,  മകൻ നിഹാൽ,  മകൾ ഇസ എന്നിവർ ചേർന്നാണ്‌  താക്കോൽ ഏറ്റുവാങ്ങിയത്‌.  ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം,  ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് തുടങ്ങിയവർ പങ്കെടുത്തു. സിപിഐ എം പത്തനംതിട്ട ജില്ലാ കമ്മിറ്റി 50 ലക്ഷം രൂപ ചെലവിലാണ്‌  വീട്‌ നിർമിച്ചത്‌.   Read on deshabhimani.com

Related News