നെയ്യാറിൽ ഓറഞ്ച്‌ അലർട്ട്‌; അച്ചൻകോവിലിൽ മഞ്ഞ: തീരത്ത്‌ ജാഗ്രതാനിർദേശം

നെയ്യാർ ഡാം


തിരുവനന്തപുരം > തിരുവനന്തപുരം നെയ്യാറിലെ അരുവിപ്പുറം സ്റ്റേഷനിൽ ജലനിരപ്പ് അപകടനിരപ്പിനേക്കാൾ കൂടുതലായതിനാൽ ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ചു. തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ്  സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ (പത്തനംതിട്ട) തുമ്പമൺ  സ്റ്റേഷൻ, മണിമല നദിയിലെ (പത്തനംതിട്ട) കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. തീരത്തോട് ചേർന്നു താമസിക്കുന്നവർ ജാഗ്രത പാലിക്കണം. Read on deshabhimani.com

Related News