ഒന്നര ലക്ഷം വിദ്യാർഥികൾ ഓൺലൈനിൽ
കോഴിക്കോട്> നിപാ ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ 1298 വിദ്യാലയങ്ങളിലെ ഒന്നര ലക്ഷത്തോളം വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളുടെ ഭാഗമായെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ ചേർന്ന അവലോകനയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഫലപ്രദമായി ക്ലാസുകൾ പുരോഗമിക്കുകയാണ്. കൈറ്റിന്റെ സാങ്കേതിക സഹായത്തിൽ ജി സ്യൂട്ട് വഴിയാണ് ഓൺലൈൻ ക്ലാസുകൾ. കേരളത്തിൽ ആദ്യമായാണ് ഒരു ജില്ലയിൽ മുഴുവനായി ജി സ്യൂട്ട് വഴി ക്ലാസെടുക്കുന്നത്. കുട്ടികളും രക്ഷിതാക്കളും ഓൺലൈൻ ക്ലാസിൽ തൃപ്തരാണെന്നും മന്ത്രി പറഞ്ഞു. അവലോകന യോഗത്തിൽ മന്ത്രി വീണാ ജോർജും ഓൺലൈനായി മന്ത്രി വി ശിവൻകുട്ടിയും പങ്കെടുത്തു. Read on deshabhimani.com