ഓണം ബമ്പർ സമ്മാനത്തിന് നാല് അവകാശികൾ; അടിച്ചത് തിരുപ്പൂർ സ്വദേശികൾക്ക്
വാളയാർ > കേരള സംസ്ഥാന ലോട്ടറിയുടെ ഓണം ബമ്പറിന് നാല് അവകാശികൾ. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ നടരാജൻ, പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ലോട്ടറി ടിക്കറ്റെടുത്തത്. പാണ്ഡ്യരാജിൻറെ കൈവശമാണ് ടിക്കറ്റുള്ളത്. TE 230662 നമ്പർ ടിക്കറ്റിനാണ് ഇക്കുറി ഓണം ബമ്പർ അടിച്ചത്. വാളയാറിലെ ബാവ ലോട്ടറി ഏജന്‍സിയിൽ നിന്നാണ് ടിക്കറ്റെടുത്തത്. കോഴിക്കോട് പാളയത്തുള്ള ബാവ ലോട്ടറി ഏജന്‍സീസില്‍നിന്ന് കൊണ്ടുവന്ന ടിക്കറ്റുകളാണ് വാളയാറില്‍ വിറ്റത്. Read on deshabhimani.com