ജീവിതത്തിൽ ആദ്യമായി എടുത്ത ഓണം ബമ്പർ; കേരള സർക്കാരിന്‌ നന്ദിയെന്ന്‌ സ്വാമിനാഥൻ

സ്വാമിനാഥൻ


തിരുപ്പൂർ > ഓണം ബമ്പർ അടിച്ച സംഘത്തിലെ നാലുപേരിൽ ഒരാൾ ഒടുവിൽ മാധ്യമങ്ങൾക്ക്‌ മുഖം നൽകി. തിരുപ്പൂർ സ്വദേശി സ്വാമിനാഥൻ എന്ന നടരാജ്‌ ആണ്‌ ഒരു ചാനലിന്‌ പ്രതകരണം നൽകിയത്‌. ജീവിതത്തിൽ ആദ്യമായെടുത്ത ഓണം ബമ്പറാണ്‌ തങ്ങൾക്ക്‌ അടിച്ചതെന്ന്‌ നടരാജ്‌ പറഞ്ഞു. പാണ്ഡ്യരാജ്‌, കുപ്പുസ്വാമി, രാമസ്വാമി എന്നിവാരണ്‌ കൂടെയുള്ളവർ. ലോട്ടറി അടിച്ച വിവരം പുറത്തായാൽ പ്രശ്‌നമാകുമെന്ന്‌ ഭയന്നാണ്‌ അവർ മുഖം കാണിക്കാത്തത്‌. ആശുപത്രിയിലുള്ള സുഹൃത്തിനെ കാണാൻ പാലക്കാട്‌ പോയപ്പോഴാണ്‌ വാളയാറിൽനിന്ന്‌ ലോട്ടറി എടുത്ത്‌. 25 കോടി കിട്ടുമല്ലോ എന്ന വിശ്വാസത്തിലാണ്‌ മൂന്ന്‌ ടിക്കറ്റുകൾ എടുത്തത്‌. തുക ഒരു മാസത്തിന്‌ ശേഷമേ ലഭ്യമാകൂ. അതിനുശേഷം എന്തുവേണമെന്ന്‌ തീരുമാനിക്കും. കേരള സർക്കാരിന്‌ നന്ദിയെന്നും സ്വാമിനാഥൻ പറഞ്ഞു. Read on deshabhimani.com

Related News