നിപാ പരിശോധനാഫലം ലഭിച്ചിട്ടില്ല; കേന്ദ്രം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നു: മന്ത്രി വീണാ ജോര്‍ജ്
കോഴിക്കോട്> നിപാ സംശയത്തെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരിശോധനാഫലം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കേന്ദ്രം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുകയാണ്. ഇന്നലെ മരിച്ചയാളുടേയും ചികിത്സയിലുള്ള നാല് പേരുടേയും ഉള്‍പ്പെടെ അഞ്ച് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഓഗസ്റ്റ് മുപ്പതിന് മരിച്ചയാളുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചില്ലെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com