നിപ ബാധിച്ച് ചികിത്സയിലായിരുന്ന നാലുപേരും രോഗമുക്തി നേടി
കോഴിക്കോട് > നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നാലുപേരും ഡബിൾ നെഗറ്റീവ് (ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ്) ആയി എന്നും മന്ത്രി അറിയിച്ചു. പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . നിയന്ത്രണമേഖല ഒഴികെയുള്ള പ്രദേശങ്ങളിലെ സ്കൂളുകൾ കഴിഞ്ഞ തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കുന്നുണ്ട്. Read on deshabhimani.com