ജംഗിള്‍ സഫാരിയുടെ മറവില്‍ നിശാപ്പാര്‍ട്ടി; മലയാളികള്‍ ഉള്‍പ്പടെ 28 പേര്‍ അറസ്റ്റില്‍
ബംഗളൂരു> ബംഗളൂരുവില്‍ ജംഗിള്‍ സഫാരിയുടെ മറവില്‍ ലഹരിപാര്‍ട്ടി നടത്തിയ മലയാളികള്‍ ഉള്‍പ്പടെയുള്ള സംഘം പിടിയില്‍. മലയാളികള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേസില്‍ പ്രതികളാണ്. കൊക്കെയ്ന്‍, മരിജ്വാന എന്നീ നിരോധിത ലഹരി വസ്തുക്കളും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ബംഗളുരൂവില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. ശനിയാഴ്ച രാത്രി അനേക്കലിലെ റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് 28 പേരടങ്ങുന്ന സംഘം പിടിയിലായത്. പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചാതായി പൊലീസ് കണ്ടെത്തി. ഇവരുടെ വാഹനങ്ങളും പൊലീസ് കണ്ടെടുത്തു.കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും വിദേശത്തുനിന്ന് മോഡലുകളെ എത്തിച്ചുമായിരുന്നു പരിപാടി. Read on deshabhimani.com