സർഗോത്സവം കൂടുതൽ 
വിപുലമാക്കും: മന്ത്രി



മാനന്തവാടി പട്ടികവർഗ വിദ്യാർഥികളുടെ സർഗശേഷി വർധിപ്പിക്കുന്നതിന് സർഗോത്സവം  സഹായിച്ചെന്നും ഭാവിയിൽ കൂടുതൽ വിപുലമാക്കുമെന്നും മന്ത്രി ഒ ആർ കേളു പറഞ്ഞു. സർഗോത്സവം വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.   പിന്നാക്ക ജനതയുടെ സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക്‌ ഇത്തരം വേദികൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.  സർഗോത്സവത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറത്തിറക്കിയ സപ്ലിമെന്റ് മന്ത്രി പ്രകാശിപ്പിച്ചു. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ സന്ദീപ്കുമാർ, ജോയിന്റ് ഡയറക്ടർ കെ എസ് ശ്രീരേഖ, ഡെപ്യൂട്ടി ഡയറക്ടർ വൈ ബിപിൻ ദാസ്, ഐടിഡിപി പ്രോജക്ട് ഓഫീസർ ജി പ്രമോദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News