മലങ്കരക്കുന്ന് സെന്റ്‌തോമസ് യാക്കോബായ പള്ളിയിൽ ഓർമപ്പെരുന്നാൾ
ബത്തേരി മലങ്കരക്കുന്ന് സെന്റ്‌തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ എൽദോ മാർ ബസേലിയോസിന്റെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ ഒന്നുമുതൽ മൂന്നുവരെ തിയതികളിൽ നടക്കുമെന്ന് വികാരി ഫാ. വിപിൻ കുരുമോളത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്‌തെഫാനിയോസ് മെത്രാപോലീത്ത മുഖ്യകാർമികത്വം വഹിക്കും. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകളെയും എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും പെരുന്നാളിന്റെ ഭാഗമായി അനുമോദിക്കും. ട്രസ്‌റ്റിമാരായ വിനോജി ഊരക്കോട്ടുമറ്റത്തിൽ, ജോയി ഇടയനാൽ, ഷാജി കുറ്റിപറിച്ചേൽ, സെക്രട്ടറിമാരായ സജി പാറ്റിയേലിൽ, പബ്ലിസിറ്റി കൺവീനർ എൽദോ മൂശാപ്പിള്ളിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com