പുതുതലമുറയോട് ചേരുന്ന കഥാപാത്രങ്ങളെസൃഷ്ടിക്കുക: ബേസിൽ ജോസഫ്



ദ്വാരക സിനിമ പുറത്തിറങ്ങുന്ന ദിവസംതന്നെ തിയറ്ററിലേക്ക് എത്തുന്നത് എല്ലാകാലത്തും യുവാക്കളാണ്. അതിനാൽ പുതുതലമുറയോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങൾ സൃഷ്ടിക്കുക എന്നത് അനിവാര്യതയാണെന്ന്  നടനും സംവിധായകനുമായ  ബേസിൽ ജോസഫ്‌ പറഞ്ഞു.   വയനാട് സാഹിത്യോത്സവം രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിൽ  എന്റെ നാടും നാട്ടുകാരും സിനിമകളും എന്ന സെഷനിൽ  പിയൂഷ് ആന്റണിയുമായി സംസാരിക്കുകയായിരുന്നു   ബേസിൽ ജോസഫ്.  വയനാട് ആണ് എന്റെ ശക്തി, ഇവിടത്തെ ഗ്രാമീണതയും സാംസ്കാരിക വൈവിധ്യങ്ങളും  ഏറെ സ്വാധീനിച്ചിട്ടുണ്ട് , മിന്നൽ മുരളിപോലൊരു സിനിമക്ക്‌ ഇന്ത്യക്ക് പുറത്തും ആരാധകർ ഉണ്ടായതിൽ വയനാടിന്റെ പശ്ചാത്തലം ഒരു കാരണമാണ്  ബേസിൽ പറഞ്ഞു.  ‘സ്ത്രീശാക്തീകരണത്തിനായി തല്ലുകൊള്ളുന്ന നായകൻ എന്നൊരു പരിഹാസം ഞാൻ നേരിട്ടിട്ടുണ്ട്, ജയജയ ഹേ പോലുള്ള സിനിമകൾ സ്ത്രീശാക്തീകരണം കാണിക്കുമ്പോൾ അത്തരം സിനിമകൾ ചെയ്യാൻ എനിക്ക് പ്രചോദനം ഭാര്യ എലിസബത്താണ്. നാട്ടുകാർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ പ്രതികരിക്കുന്ന സ്വയം പര്യാപ്തരായ പെൺകുട്ടികൾ ഉണ്ടാകണമെന്ന് ബേസിൽ ജോസഫ് പറഞ്ഞു. Read on deshabhimani.com

Related News