തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അടിസ്ഥാനസൗകര്യമൊരുക്കണം



കൽപ്പറ്റ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട്‌ ‌ എൻആർഇജി വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ വിവിധ പഞ്ചായത്ത്‌ അധികൃതർക്ക്‌ നിവേദനം നൽകി.  ടാർപോളിൻ ഷീറ്റ്‌, പ്രഥമ ശുശ്രൂഷക്കുള്ള മെഡിക്കൽ കിറ്റ്, വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജോലിയെടുക്കുമ്പോൾ ഗം ബൂട്ട്, ഗ്ലൗസ്, കുടിവെള്ളം സംരഭരിക്കുന്ന ഫ്ലാസ്‌ക്‌ എന്നിവ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു നിവേദം. വൈത്തരിയിൽ ജില്ലാ പ്രസിഡന്റ്‌ എൽസി ജോർജിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം വി വിജേഷിന്‌ നിവേദനം നൽകി.   വെള്ളമുണ്ടയിൽ പഞ്ചായത്ത് പ്രസിഡന്റ്  സുധി രാധാകൃഷ്ണന് യൂണിയൻ നേതാക്കളായ സി ജി പ്രത്യൂഷ്, വി ജെ ജോയി എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.   Read on deshabhimani.com

Related News