സത്രംകുന്നിൽ വീണ്ടും കടുവയുടെ സാന്നിധ്യം
ബത്തേരി സത്രംകുന്നിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ബത്തേരി നഗരത്തോട് ചേർന്ന പ്രദേശമാണ് സത്രംകുന്ന്. വ്യാഴം വൈകിട്ട് ആറോടെയാണ് കിഴക്കേച്ചാലിൽ രാംദാസിന്റെ വീടിനോട് ചേർന്ന സ്ഥലത്ത് കടുവയെ കണ്ടത്. മുമ്പും പലപ്പോഴും ഇവിടെ കടുവയെ കണ്ടിരുന്നു. ഒരു മാസം മുമ്പ് കരടിയുടെ സാന്നിധ്യവുമുണ്ടായിരുന്നു. വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. Read on deshabhimani.com