വർഗീയതക്കെതിരെ തൊഴിലാളി സദസ്സ്
കൽപ്പറ്റ വർഗീയതക്കെതിരെ തൊഴിലാളികൾ ഒരുമിച്ച് അണിനിരക്കുക എന്ന മുദ്രാവാക്യം ഉയർത്തി കെഎസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ(സിഐടിയു) ജില്ലാ കോ–-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി സദസ്സ് സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ പി ദിലീപ് അധ്യക്ഷനായി. വി എൻ ഉണ്ണികൃഷ്ണൻ വിഷയം അവതരിപ്പിച്ചു. ഗിരീഷ് കുമാർ, പി കെ ജോഷി, എൻ ആർ ജിജീഷ്, എം വി ശ്രീനിവാസൻ, സി വി പ്രദീപ് എന്നിവർ സംസാരിച്ചു. Read on deshabhimani.com