കെ കെ ശൈലജ പി വി ബാലചന്ദ്രന്റെ വീട്‌ സന്ദർശിച്ചു



അമ്പലവയൽ അന്തരിച്ച നേതാവ്‌ പി വി ബാലചന്ദ്രന്റെ വീട്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ സന്ദർശിച്ചു.  തിങ്കൾ വൈകിട്ട്‌ 6.45ഓടെയാണ്‌ കെ കെ ശൈലജ  അമ്പവയൽ നരിക്കുണ്ടിലെ വീട്ടിൽ എത്തിയത്‌. ബാലചന്ദ്രന്റെ ഭാര്യ മീനാകുമാരി, മക്കളായ മിഥുൻ ചന്ദ്ര, മിഷ ചന്ദ്ര, മരുമകൻ വിനോദ്‌, ബന്ധുക്കൾ എന്നിവരുമായി സംസാരിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്‌തു.  സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി, ഏരിയാ സെക്രട്ടറി എൻ പി കുഞ്ഞുമോൾ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ്‌ താളൂർ, ബീനാ വിജയൻ, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ ഷമീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.   Read on deshabhimani.com

Related News