മണിപ്പുരില്‍നിന്നുള്ള വിദ്യാർഥികൾ മേരി മാതാ കോളേജിൽ



  മാനന്തവാടി കത്തിയെരിയുന്ന മണിപ്പുരിൽനിന്ന്‌ കേരളത്തിന്റെ സുരക്ഷിതത്വത്തിൽ പഠനം പൂർത്തിയാക്കാൻ  വിദ്യാർഥികൾ ജില്ലയിലും. കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മാനന്തവാടി മേരി മാതാ കോളേജിലാണ്‌ വിദ്യാർഥികൾ എത്തുന്നത്‌.  മണിപ്പുരിലെ ദുരിതം അനുഭവിക്കുന്ന വിദ്യാർഥികൾക്ക്‌  ഉപരിപഠനത്തിന്‌ അവസരം നൽകുമെന്ന്‌ സർവകലാശാല അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു.  ഇതിന്റെ ഭാഗമായി മേരിമാതാ കോളേജ് മാനേജ്‌മെന്റ്‌ മണിപ്പുരിൽനിന്നുള്ളവർക്ക്‌  ഉപരിപഠനത്തിന്‌  സന്നദ്ധത അറിയിച്ചു. ആദ്യ വിദ്യാർഥി ജസ്റ്റിൻ നെഹ്ലാൽ കഴിഞ്ഞ ദിവസം കോളേജിലെത്തി.  ഒന്നാം വർഷ ബിഎ ഇംഗ്ലീഷിന്‌ ചേർന്നു. പ്രിൻസിപ്പൽ ഡോ. മരിയ മാർട്ടിൻ ജോസഫും അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു. കൂടുതൽ വിദ്യാർഥികൾ വരുംദിവസങ്ങളിൽ കോളേജിലെത്തും  Read on deshabhimani.com

Related News