യുവാവ്‌ അറസ്‌റ്റിൽ



അമ്പലവയൽ യുവതിയുടെ അശ്ലീലചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ അമ്പലവയൽ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ചുള്ളിയോട്‌ പുതുവച്ചാംകുന്നത്ത്‌ അജിൻ പീറ്റർ (29) ആണ്‌ അറസ്‌റ്റിലായത്‌. പ്രദേശവാസിയായ 35 വയസുള്ള യുവതിയുടെ പരാതിയിലാണ്‌ യുവാവ്‌ പിടിയിലായത്‌. യുവതിയുടെ ഫോട്ടോ മോർഫ്‌ ചെയ്‌ത്‌ ബന്ധുക്കൾക്കുള്‍പ്പെടെ‌ സാമൂഹ്യമാധ്യമങ്ങളിലൂടെ അയക്കുകയായിരുന്നു. മറ്റൊരാളുടെ നമ്പര്‍ ഉപയോ​ഗിച്ച് വ്യാജ വാട്സ്ആപ്പ് ഐഡി ഉണ്ടാക്കിയാണ് പ്രതി വീഡിയോ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു. Read on deshabhimani.com

Related News