5 വാർഡുകളിൽ അടച്ചൂപൂട്ടൽ
കൽപ്പറ്റ ജനസംഖ്യാനുപാത പ്രതിവാര വ്യാപനനിരക്ക് 10ൽ കൂടുതലുള്ള 5 പഞ്ചായത്ത്, നഗരസഭ വാർഡുകളിൽ തിങ്കളാഴ്ച്ച മുതൽ ഒരാഴ്‌ചത്തേക്ക് അടച്ചുപൂട്ടൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൽപ്പറ്റ നഗരസഭ: അഡ്‌ലെയ്ഡ്, മാനന്തവാടി നഗരസഭ: പുതിയിടം, കോട്ടത്തറ പഞ്ചായത്ത്: വൈപ്പടി, മുട്ടിൽ: പനങ്കണ്ടി, തരിയോട്: കല്ലങ്കരി എന്നിവിടങ്ങളിലാണ് അടച്ചുപൂട്ടൽ. മാനന്തവാടി നഗരസഭ വള്ളിയൂർക്കാവ് ഡിവിഷനിലെ നടവയൽ കോളനി ഉൾപ്പെടുന്ന പ്രദേശവും, തരിയോട് ചീങ്ങന്നൂരിലെ കളരിക്കോട്കുന്ന് കോളനി ഉൾപ്പെടുന്ന പ്രദേശവും ഒരാഴ്ചത്തേയ്ക്ക് മൈക്രോ കണ്ടൈൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു. Read on deshabhimani.com