കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പ്‌ മാനന്തവാടി ഗവ. കോളേജിൽ 
എസ്‌എഫ്‌ഐക്ക്‌ എതിരില്ലാ വിജയം



  മാനന്തവാടി  കണ്ണൂർ സർവകലാശാലക്ക് കീഴിലെ കോളേജുകളിലേക്ക്  28ന് തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ജില്ലയിലെ കൊളേജുകളിൽ പലയിടിത്തും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.    മാനന്തവാടി ഗവ. കോളേജിൽ എസ്എഫ്ഐ എതിരില്ലാതെ യൂണിയൻ ഭരണം നേടി.  ആകെയുള്ള 17 സീറ്റുകളിൽ 13 സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു.  പി കെ കാളൻ മെമ്മോറിയൽ കോളേജിൽ ചെയർമാൻ, വൈസ് ചെയർമാൻ, ജോ. സെക്രട്ടറി, കൊമേഴ്സ് അസോസിയേഷൻ, സെക്കൻഡ്‌, തേർഡ് ഇയർ റപ്രസന്റേറ്റീവ് സീറ്റുകളിൽ വിജയിച്ചു. മാനന്തവാടി മേരി മാതാ കോളേജിൽ ജനറൽ സെക്രട്ടറി, ഫൈൻ ആർസ് സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സീറ്റുകൾ എസ്എഫ്ഐ നേടി.     പല സീറ്റുകളിലും സ്ഥാനാർഥികളായി നിർത്താൻ പോലും മറ്റ് വിദ്യാർഥി സംഘടനകൾക്ക് വിദ്യാർഥികളെ ലഭിച്ചില്ല.  സ്ഥാനാർഥികളെ പോലും കണ്ടെത്താൻ കഴിയാതെയും നോമിനേഷൻ കൃത്യമായി പൂരിപ്പിക്കാൻ അറിയാതെയും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന  കെഎസ്‌യു, എം എസ്എഫ്, എബിവിപി സംഘടനകളുടെ കഴിവില്ലായ്‌മ തിരിച്ചറിഞ്ഞ് അവശേഷിക്കുന്ന സീറ്റുകളിലും എസ്എഫ്ഐ  സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും വിജയിച്ച മുഴുവൻ സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും അഭിവാദ്യങ്ങൾ രേഖപ്പെടുത്തുന്നതായും  എസ്എഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. Read on deshabhimani.com

Related News