മാനന്തവാടി ഗവ. കോളേജിൽ 
17 സീറ്റിൽ എസ്എഫ്‌ഐക്ക്‌ എതിരില്ല



  മാനന്തവാടി  29ന് നടക്കുന്ന കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വിവിധ കോളേജുകളിൽ എസ്എഫ്‌ഐക്ക് എതിരില്ല. മാനന്തവാടി ഗവ. കോളേജിൽ സൂക്ഷ്‌മപരിശോധന പൂർത്തിയായപ്പോൾ ആകെയുള്ള എട്ട് മേജർ സീറ്റുൾപ്പെടെ 17 സീറ്റിൽ എസ്എഫ്‌ഐക്ക്‌ എതിരില്ല.  മാനന്തവാടി പി കെ കാളൻ, തോണിച്ചാൽ കണ്ണൂർ സർവകലാശാല ക്യാമ്പസ്‌ എന്നിവിടങ്ങളിൽ എട്ട്‌ മേജർ സീറ്റുകളിൽ ആറെണ്ണത്തിലും എസ്‌എഫ്‌ഐക്ക്‌ എതിരാളികളില്ല. മാനന്തവാടി മേരിമാത,  കൂളിവയൽ ഇമാം ഗസാലി, തരുവണ എംഇഎസ് കോളേജ്‌  എന്നിവിടങ്ങളിലും 29ന് തെരഞ്ഞെടുപ്പ് നടക്കും. മേരിമാതാ  കോളേജിൽ നോമിനേഷൻ സമയം കഴിഞ്ഞിട്ടും കെ എസ് യു സ്ഥാർഥികൾക്ക് നോമിനേഷൻ കൊടുക്കാൻ അധികൃതർ സമയം അനുവദിച്ചത് വിവാദമായി.   Read on deshabhimani.com

Related News