കോളേജ് മാഗസിൻ ഇന്ദ്രൻസ് പ്രകാശിപ്പിച്ചു
ബത്തേരി സെന്റ് മേരീസ് കോളേജ് യൂണിയൻ തയ്യാറാക്കിയ മാഗസിൻ നടൻ ഇന്ദ്രൻസ് പ്രകാശിപ്പിച്ചു. ഓഡിയോ വീഡിയോ ഡിജിറ്റൽ മാഗസിനാണ് പുറത്തിറക്കിയത്. പ്രിൻസിപ്പൽ ഡോ. പി സി റോയ് അധ്യക്ഷനായി. യൂണിയൻ ചെയർമാൻ പി മുഹമ്മദ് ആഷിക്, ഫൈൻ ആർട്സ് സെക്രട്ടറി സുബിൻ, യുയുസി ഷാഹിദ്, സ്റ്റാഫ് എഡിറ്റർ ഡോക്ടർ ഗീതാ ജോർജ്, സ്റ്റാഫ് അഡ്വൈസർ വിന്നി പൊന്നത്ത്. യൂണിയൻ അഡ്വൈസർ ഡോക്ടർ ജിഷ പി മത്തായി എന്നിവർ സംസാരിച്ചു. സ്റ്റുഡന്റ് എഡിറ്റർ ഉമറുൽ ഫാറൂഖ് സ്വാഗതവും മാഗസിൻ കമ്മിറ്റി അംഗം ജുമൈല പുത്തൂർ നന്ദിയും പറഞ്ഞു. Read on deshabhimani.com