കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
എടവക കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.എടവക മൂപ്പട്ടിൽ ജോർജിന്റെ പോത്താണ് അയൽവാസിയുടെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. തിങ്കൾ പകൽ 1.45ഓടെയായിരുന്നു സംഭവം. മേയുന്നതിനിടിയിൽ പോത്ത് കിണറ്റിലേക്ക് കാല് തെന്നി വീഴുകയായിരുന്നു. അഗ്നിരഷാ സേനാംഗങ്ങൾ കിണറ്റിൽ ഇറങ്ങി ഹോസ് ഉപയോഗിച്ച് കെട്ടിവലിച്ച് പോത്തിനെ കരക്കെത്തിച്ചു. അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ കെ രാജൻ, സെബാസ്റ്റ്യൻ ജോസഫ്, സി എ ജയൻ, ഇ കെ ആസിഫ്, കെ ജെ ജിതിൻ, കെ സുധീഷ്, ആർ സി ലെജിത്ത്, ബാബുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. Read on deshabhimani.com