ബാലസംഘം ബാപ്പുജി സ്‌മൃതിസദസ്സ് ഇന്ന്
കൽപ്പറ്റ ബാലസംഘം നേതൃത്വത്തിൽ തിങ്കളാഴ്‌ച ബാപ്പുജി സ്മൃതിസദസ്സ് സംഘടിപ്പിക്കും. കോട്ടത്തറ ഏരിയയിലെ മുഴുവൻ വില്ലേജ് കേന്ദ്രങ്ങളിലും സദസ്സിന്റെ ഭാഗമായി സാംസ്‌കാരിക സദസ്സ്, ഹരിതകർമസേനാംഗങ്ങളെ ആദരിക്കൽ, ശുചീകരണം എന്നിവ സംഘടിപ്പിക്കും. ഏരിയാ ഉദ്ഘാടനം പുതുക്കുടിക്കുന്ന് സാംസ്കാരികനിലയത്തിൽ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം മധു നിർവഹിക്കും. Read on deshabhimani.com