ശുചീകരണത്തിൽ കൈകോർത്ത് നാട്: 
വൃത്തിയാക്കിയത്‌ 640 കേന്ദ്രങ്ങൾ



കൽപ്പറ്റ ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവ, മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും "ഒരു മണിക്കൂർ ഒരുമിച്ച് ശുചീകരണം' നടന്നു. ശുചിത്വമിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, മറ്റു ഏജൻസികൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്.  ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ 640 മാലിന്യക്കൂമ്പാരം ക്ലീനിങ്‌ ഡ്രൈവിലൂടെ ഇല്ലാതായി.  ക്യാമ്പയിനിന്റെ ഭാഗമായി നഗരസഭകളിലെ ഓരോ വാർഡിലെ രണ്ടിടങ്ങളിലും പഞ്ചായത്തുകളിലെ ഓരോ വാർഡിലുമാണ് ഡ്രൈവ് നടന്നത്. വിവിധ സ്ഥലങ്ങൾ സൗന്ദര്യവൽക്കരിക്കുകയും മാലിന്യം വലിച്ചെറിയുന്നതിനെതിരെയുള്ള ബോർഡ് സ്ഥാപിക്കുകയും മലിനമായ പൊതുസ്ഥലങ്ങൾ വൃത്തിയാക്കുകയുംചെയ്തു. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, ഹരിതകർമ സേനാംഗങ്ങൾ, എൻഎസ്എസ് വളന്റിയേഴ്സ്, സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളായി. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തിങ്കൾ  മുതൽ 10വരെ വിവിധതരത്തിലുള്ള ശുചീകരണ പരിപാടികൾ ജില്ലയിലുടനീളം നടക്കും. Read on deshabhimani.com

Related News