കടലിൽ കുടുങ്ങിയ 2 ബോട്ടുകളേയും 19 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി
കൊടുങ്ങല്ലൂർ പ്രൊപ്പല്ലറിൽ വലകുടുങ്ങി അപകടത്തിൽപ്പെട്ട ബോട്ടിലെ ഒമ്പത് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അഴീക്കോട് ഫിഷ് ലാന്‍ഡിങ് സെന്ററിൽ നിന്നും വെള്ളിയാഴ്ച പുലർച്ചെ മീന്‍പിടുത്തത്തിന് പോയ അൽഫത്ത് എന്ന ബോട്ടിന്റെ പ്രൊപ്പല്ലറിലാണ് വല ചുറ്റിയത്. ഇതോടെ എന്‍ജിന്‍ നിലച്ച ബോട്ട് കടലില്‍ കുടുങ്ങുകയായിരുന്നു. തളിക്കുളം സ്വദേശി അമ്പലത്തു വീട്ടിൽ മുഹമ്മദ് യൂസഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. കരയില്‍നിന്നും അഞ്ച് നോട്ടിക്കൽ മൈൽ അകലെ അഴിമുഖം വടക്ക്-പടിഞ്ഞാറ് ഭാഗത്തുവെച്ചാണ് പ്രൊപ്പല്ലറിൽ വലകുടുങ്ങി എന്‍ജിൻ നിലച്ചത്. ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങിയതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി സീമ, മറൈൻ എൻഫോഴ്സ്മെന്റ് ആന്‍ഡ് വിജിലൻസ് വിങ് ഓഫീസർമാരായ വി എൻ പ്രശാന്ത്കുമാർ, വി എം ഷൈബു, ഇ ആർ ഷിനിൽകുമാർ, റസ്‌ക്യൂ ഗാര്‍ഡുമാരായ കെ എ പ്രസാദ്, പി കെ കൃഷ്ണപ്രസാദ്, ബോട്ട് സ്രാങ്ക് ദേവസി മുനമ്പം, എന്‍ജിൻ ഡ്രൈവർ സി കെ റോക്കി എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ലയിൽ ഈ ആഴ്ചയിൽ ഇത് മൂന്നാമത്തെ യാനമാണ് കടലിൽ അകപ്പെടുന്നത്. വാർഷിക അറ്റകുറ്റപണികൾ കൃത്യമായി നടത്താത്തതും കാലപ്പഴക്കമുള്ള മത്സ്യ ബന്ധനയാനങ്ങൾ ഉപയോഗിക്കുന്നതുമാണ് കടലിൽ അപകടങ്ങൾ തുടർക്കഥയാകുന്നതെന്ന് ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ഡോ. സി സീമ പറഞ്ഞു. Read on deshabhimani.com