ദേവാനന്ദ്‌ ചിലങ്കയണിയും 
സ്‌നേഹത്തിന്റെ കരുതലിൽ

സി ആർ ദേവാനന്ദിന് മണലൂർ ഗവ. സ്കൂൾ 79 എസ്‌എസ്‌എൽസി ബാച്ച് കൂട്ടായ്മ 
ധനസഹായം നൽകുന്നു


മണലൂർ ദേവാനന്ദിന്റെ ചിലങ്കയുടെ ശബ്ദം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേൾക്കും. ജില്ലാ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം നേടിയ അന്തിക്കാട് ഹൈസ്കൂൾ  വിദ്യാർഥി സി ആർ ദേവാനന്ദിന്‌ സംസ്ഥാന  കലോത്സവത്തിൽ പങ്കെടുക്കുവാനുള്ള ആഗ്രഹത്തിനാണ്‌  സാമ്പത്തിക പ്രതിസന്ധി വില്ലനായത്‌.  ഇതറിഞ്ഞ ഗുരു മണലൂർ ഗോപിനാഥൻ സുഹൃത്തുകളെ വിവരം അറിയിച്ചു. തുടർന്ന്‌  മണലൂർ ഗവ. സ്കൂൾ 1979 എസ്‌എസ്‌എൽസി  ബാച്ച് കൂട്ടായ്മാണ്‌ മത്സരത്തിനാവിശ്യമായ വസ്ത്രങ്ങളും സാമ്പത്തിക  സഹായം നൽകിയത്‌. ഗ്രൂപ്പ് അഡ്മിൻ പോളി മണലൂർ,  സെക്രട്ടറി പി വി ബഷീർ,  ടഷറർ സി ആർ സ്റ്റീഫൻ എന്നിവർ ചേർന്ന്‌ സഹായം കൈമാറി.  അന്തിക്കാട് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്‌ സി ആർ ദേവാനന്ദ്‌. Read on deshabhimani.com

Related News