കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ബന്ധു പിടിയില്‍
കുന്നംകുളം ആർത്താറ്റ് വീട്ടമ്മ വെട്ടേറ്റ് മരിച്ചു. ആർത്താറ്റ് പള്ളിക്ക് പിറകു വശത്ത് പാടത്തോട് ചേർന്ന് താമസിക്കുന്ന കിഴക്ക്മുറി നാടൻചേരി വീട്ടിൽ സിന്ധു (55) നെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ സിന്ധുവിന്റെ സഹോദരി ഭര്‍ത്താവ് മുതുവറ സ്വദേശി കണ്ണൻ പിടിയിലായി. തിങ്കൾ രാത്രി ഏഴോടെയാണ് സംഭവം. സിന്ധുവിന്റെ ഭർത്താവ് മണികണ്ഠൻ സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയ സമയത്താണ് കൊലപാതകം. ഈ സമയം സിന്ധു വീട്ടിൽ തനിച്ചായിരുന്നു. കരച്ചിൽ കേട്ട് അടുത്ത വീട്ടുകാർ വന്ന് നോക്കിയെങ്കിലും വാതിൽ ചാരിയ നിലയിൽ കണ്ടതോടെ തിരിച്ചു പോയി. മണികണ്ഠൻ തിരികെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞത്. വെട്ടേറ്റ് കഴുത്ത് അറ്റുപോകാറായ നിലയിലായിരുന്നു. ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിന് ശേഷം വീടിനു പിറകിലെ പാടം വഴി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ചീരംകുളം അമ്പലത്തിനടുത്ത് നാട്ടുകാർ തടഞ്ഞുവച്ചു. തുടര്‍ന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു. സിന്ധുവിന്റെ നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ പ്രതിയില്‍ നിന്ന് കണ്ടെടുത്തതായും സൂചനയുണ്ട്. Read on deshabhimani.com