റിപ്പബ്ലിക് ദിനത്തില്‍ മാര്‍ച്ച് ചെയ്യാന്‍ ഐശ്വര്യയും ജെസ്വലും



തൃശൂർ ഡൽഹിയിൽ നടക്കുന്ന 76-ാം റിപ്പബ്ലിക് ദിന പരേഡിൽ  മാർച്ച് ചെയ്യാൻ സെന്റ് തോമസ് കോളേജ് എൻസിസി യൂണിറ്റിലെ അണ്ടർ ഓഫീസർ പി എസ് ഐശ്വര്യയും ലാൻസ് കോർപ്രൽ  ജെസ്വൽ മേജോയും യോ​ഗ്യത നേടി. കേരള, ലക്ഷദ്വീപ് കണ്ടിൻജന്റിന് വേണ്ടി ഐശ്വര്യ ഗാർഡ് ഓഫ് ഓണറും  ജെസ്വലൽ പ്രൈം മിനിസ്റ്റർ റാലിയും ചെയ്യും. മൂന്നാം വർഷ ബോട്ടണി ബിരുദ വിദ്യാർഥിനിയാണ് ഐശ്വര്യ, ചിറമനങ്ങാട് പനവല്ലി പി കെ ഷാജിമോന്റെയും കെ ആർ വിനിതയുടെയും മകളാണ്. ജെസ്വൽ രണ്ടാം വർഷ കോമേഴ്‌സ് വിദ്യാർഥിയാണ്. മുണ്ടൂർ കണ്ണനായിക്കൽ കെ എഫ് മേജോയുടെയും പി കെ സിനിയുടെയും മകനാണ്. Read on deshabhimani.com

Related News