ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കണം: ദക്ഷിണേന്ത്യന്‍ ഹിന്ദി സാഹിത്യ സമ്മേളനം
തൃശൂർ ഭാഷാ അധ്യയന സാധ്യതകൾ ഇല്ലാതാക്കുന്ന ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കണമെന്ന് മൂന്നാമത് ദക്ഷിണേന്ത്യൻ ഹിന്ദി സാഹിത്യ സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ശാസ്ത്രസാങ്കേതികവിദ്യാ പഠനത്തിന് ഊന്നൽ നൽകി ഭാഷാപഠന സാധ്യതകളെ തഴയുന്നത് സാമൂഹികമായ അസ്വസ്ഥതകൾക്ക് ഇടവരുത്തും. തൊഴിൽ സാധ്യതകൾ മാത്രം ലക്ഷ്യം വച്ചുള്ള വിദ്യാഭ്യാസനയം ഭാഷാ-സാഹിത്യ പഠനത്തിലൂടെ ലഭിക്കേണ്ട മാനവികത ഇല്ലാതാക്കും. ദ േശീയ വിദ്യാഭ്യാസ നയത്തിൽ കാതലായ മാറ്റങ്ങൾ വരുത്തി ഭാഷാ-സാഹിത്യ പഠനത്തിന് അർഹമായ പരിഗണന നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ദക്ഷിണേന്ത്യൻ ഹിന്ദി സാഹിത്യ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുമ്പോൾ ഹിന്ദിക്കും മറ്റു പ്രാദേശിക ഭാഷകൾക്കും പ്രാമുഖ്യം നൽകണമെന്നും ആവശ്യപ്പെട്ടു. Read on deshabhimani.com