വാനിനും ഭിത്തിക്കുമിടയിൽപ്പെട്ട്‌ വാട്ടർ അതോറിറ്റി ജീവനക്കാരൻ മരിച്ചു

സോണി, അപകടത്തിൽപ്പെട്ട ബൈക്കും പിക്കപ്പ്‌ വാനും


ചാഴൂർ പിക്കപ്പ്‌ വാനിനും ഭിത്തിക്കും ഇടയിൽപ്പെട്ട്‌  ഞെരിഞ്ഞമർന്ന്‌ വാട്ടർ അതോറിറ്റി ജീവനക്കാരൻ മരിച്ചു. ചെട്ടിക്കാട് പള്ളി സന്ദർശിക്കാൻ പോയ തൃശൂർ പുല്ലഴി കുരുതുകുളങ്ങര വള്ളൂക്കാരൻ സോണി (44) യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ ആന്റണി (12) യെ സാരമായ പരിക്കുകളോടെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 10ന് ചാഴൂർ മുട്ടൻ വളവിലാണ് അപകടം. പെരിങ്ങോട്ടുകരയിൽ നിന്ന് ചാഴൂർ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ്‌വാൻ സോണിയുടെ ബൈക്കിൽ  ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് റോഡരികിലെ  മതിലിനും വാനിനും ഇടയിൽ ഞെരിഞ്ഞമർന്നു. സോണിയുടെ തല തകർന്ന്  തൽക്ഷണം മരിച്ചു.  അച്ഛൻ: പൊറിഞ്ചു. അമ്മ: ത്രേസ്യാമ്മ. ഭാര്യ: ടിജി. മറ്റു മക്കൾ: ജോസഫ്, ഫ്രാൻസിസ് (ഇരുവരും ഒളരി ഗവ. യുപി സ്കൂൾ വിദ്യാർഥികൾ). മൃതദേഹം തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പുല്ലഴി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ പിന്നിട്‌.  അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. Read on deshabhimani.com

Related News