കോൺഗ്രസ്‌ സഹകരണ സംഘങ്ങൾ ബിജെപിക്ക്‌ ‘വിൽക്കുന്നു’



തൃശൂർ  കോൺഗ്രസ്‌  ഭരിക്കുന്ന  സഹകരണസംഘങ്ങൾ  ബിജെപിക്ക്‌ വിൽക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ സംഘങ്ങളെ കോൺഗ്രസ്‌ നേതാക്കളുമായുള്ള അവിഹിത കൂട്ടുകെട്ടിനെത്തുടർന്ന്‌ ബിജെപി കൈക്കലാക്കുകയാണ്‌.   അഴിമതിയിൽ മുങ്ങിയ  പല കോൺഗ്രസ്‌ നേതാക്കൾക്കും  ബിജെപി പാളയവും ഒരുക്കുകയാണ്‌.   അടുത്തിടെ ജില്ലയിൽ കോൺഗ്രസ്‌ ഭരിച്ചിരുന്ന രണ്ട്‌ സഹകരണ സംഘങ്ങൾ ബിജെപിയുടെ കൈകളിലെത്തി. സംഘം പ്രസിഡന്റുൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്‌ ചേക്കേറുകയായിരുന്നു.  ഒല്ലൂർ മേഖലാ തൊഴിലാളി സഹകരണ സംഘം,  പടവരാട്‌ കേസിലെ സഹകരണ ആശുപത്രി  എന്നിവയാണ്‌ ബിജെപിയുടെ കൈകളിലെത്തിയത്‌.  ഒല്ലൂർ മേഖലാ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റും യുഡിഎഫ് തൃശൂർ മണ്ഡലം ചെയർമാനുമായിരുന്ന  അനിൽ പൊറ്റേക്കാടിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം  കോൺഗ്രസ്‌ പ്രവർത്തകർ അപ്പാടെ ബിജെപിയിലേക്ക്‌ ചേക്കേറുകയും ചെയ്‌തു.   ഇതോടെ  ഭരണം ബിജെപിയുടേതായി.  ദേശീയപാതയിൽ നടത്തറ ബൈപാസിൽ സ്ഥിതിചെയ്യുന്ന സഹകരണ സംഘമാണ്‌ ബിജെപിയുടെ  താവളമായത്‌.   ഒബിസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ  പേഴ്സണൽ സെക്രട്ടറിയുമായിരുന്ന വി ആർ മോഹനൻ, ഒല്ലൂർ മേഖലാ തൊഴിലാളി സഹകരണ സംഘം  വൈസ് പ്രസിഡന്റ്‌ ടി എം നന്ദകുമാർ, ഡയറക്ടർ ബിജു കോരപ്പത്ത്, മഹിളാ കോൺഗ്രസ് ഭാരവാഹി മാലതി വിജയൻ തുടങ്ങിയവരും  കോൺഗ്രസ്‌ വിട്ടു.     കോൺഗ്രസ്‌ ഭരിച്ചിരുന്ന പടവരാട്‌ കേസിലെ സഹകരണ ആശുപത്രി ഭരണവും  ബിജെപിയുടെ കൈകളിലെത്തിച്ചു. സംഘത്തിൽ കോൺഗ്രസുകാർക്ക്‌ മാത്രമായിരുന്നു അംഗത്വം.  ഭരണസമിതിയിലെ ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കൾ ബിജെപി നേതാക്കളുമായി ധാരണയായി  അവർക്ക്‌ അംഗത്വം നൽകി. തുടർന്നുള്ള തെരഞ്ഞെടുപ്പിൽ  കോൺഗ്രസ്‌ ഔദ്യോഗിക പാനൽ പരാജയപ്പെട്ടു. ബിജെപി കൂട്ടുസഖ്യത്തിന്‌  അധികാരം ലഭിച്ചു. Read on deshabhimani.com

Related News