ചെങ്കടലായി ചാലക്കുടി

സിപിഐ എം ചാലക്കുടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യുന്നു


വി എൻ രാജൻ നഗർ
|(മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയം 
ഗ്രൗണ്ട്) ചാലക്കുടി പട്ടണത്തിന്റെ തെരുവീഥികൾ ചുവപ്പിച്ച ബഹുജനറാലിയോടെ സിപിഐ എം ചാലക്കുടി ഏരിയ സമ്മേളനത്തിന് സമാപനം.   പട്ടണത്തിലൂടെ മാർച്ച് ചെയ്ത ചുവപ്പുസേനക്ക് ബാന്റ്‌മേളവും വാദ്യമേളങ്ങളും അകമ്പടിയേകി. ആദ്യം മാർച്ച് ചെയ്ത ചുവപ്പുസേനയുടെ ചുവട് പിടിച്ച് ചെമ്പതാക കൈയിലേന്തി നൂറുകണക്കിന് തൊഴിലാളികളും ബഹുജനങ്ങളും അണിനിരന്നു. നഗരത്തെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലായിരുന്നു പ്രകടനവും പൊതുസമ്മേളനവും. ആനമല ജങ്ഷനിലെ നോർത്ത് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി വി എൻ രാജൻ നഗറിൽ സമാപിച്ചു. പൊതുസമ്മേളനം ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ എസ് അശോകൻ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്, പി കെ ഡേവീസ്, ജില്ലാ കമ്മിറ്റിയംഗം ബി ഡി ദേവസി, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി പി ജോണി, കെ പി തോമസ്, ജെനീഷ് പി ജോസ്, സി കെ ശശി, സി ജി സിനി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News