വർണക്കുട വിരിഞ്ഞു
ഇരിങ്ങാലക്കുട കാണികൾക്ക് ആഹ്ലാദവും ആവേശവും പകർന്ന് വർണക്കുട വിരിഞ്ഞു. മുനിസിപ്പൽ മൈതാനിയിൽ സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സൺ മന്ത്രി ആർ ബിന്ദു അധ്യക്ഷയായി. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായി. വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിന് ഉപഹാരവും പ്രശസ്തിപത്രവും നൽകി. ഇന്നസെന്റ്, സംവിധായകൻ മോഹൻ എന്നിവരെ അനുസ്മരിച്ചു. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, കബീർ മൗലവി ഇമാം, എം പി ജാക്സൺ, കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ, ജോസ് ജെ ചിറ്റിലപ്പിള്ളി, മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു എന്നിവർ സംസാരിച്ചു. തുടർന്ന് ഇരിങ്ങാലക്കുടിയിലെ വിവിധ നൃത്തവിദ്യാലയങ്ങളിലെ നർത്തകിമാർ നൃത്തനൃത്ത്യങ്ങളും അവതരിപ്പിച്ചു. പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ മൂസിക് ബാൻഡ് അവതരിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നല്ലമ്മ- നാടൻ പാട്ടുകൾ അവതരണവും 8ന് ആൽമരം മ്യൂസിക് ബാൻഡ് പരിപാടി എന്നിവ നടക്കും. Read on deshabhimani.com