ദേശീയ കഥകളി മഹോത്സവം സമാപിച്ചു

കഥകളി സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ കഥകളി മഹോത്സവത്തിന്റെ സമാപന സമ്മേളനം കലാമണ്ഡലം 
ക്ഷേമാവതി ഉദ്ഘാടനം ചെയ്യുന്നു


ചെറുതുരുത്തി ചെറുതുരുത്തി കഥകളി സ്കൂളിന്റെ നേതൃത്വത്തിൽ കലാമണ്ഡലം നിള ക്യാമ്പസിൽ രണ്ടുദിവസങ്ങളിലായി നടന്നുവരുന്ന ദേശീയ കഥകളി മഹോത്സവം സമാപിച്ചു. സമാപന സമ്മേളനം കലാമണ്ഡലം ക്ഷേമാവതി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ വി മുരളി അധ്യക്ഷനായി. കലാമണ്ഡലം സുജാത , കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ, എക്സിക്യുട്ടീവ് അംഗം കൃഷ്ണകുമാർ പൊതുവാൾ, സെക്രട്ടറി കെ എസ് സുമേഷ്, പിടിഎ പ്രതിനിധി ഓമന, ശ്രീജ ബാബുനമ്പൂതിരി, കലാമണ്ഡലം അരവിന്ദ്, കലാമണ്ഡലം നിമിഷ, കലാമണ്ഡലം പ്രിയ, സംഗീത കീഴില്ലം എന്നിവർ സംസാരിച്ചു. തുടർന്ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ വിദ്യാർഥികളുടെ അരങ്ങേറ്റം നടന്നു.   Read on deshabhimani.com

Related News