കൊടുങ്ങല്ലൂർ താലപ്പൊലിയുടെ പേരിൽ പണപ്പിരിവ് പാടില്ല: ദേവസ്വം
തൃശൂർ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം ജനുവരി 14, 15, 16, 17 തീയതികളിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആഘോഷിക്കും. നാല് ദിവസത്തെ താലപ്പൊലി ആഘോഷം ദേവസ്വം നേരിട്ടാണ് നടത്തുന്നതെന്ന് ദേവസ്വം സെക്രട്ടറി അറിയിച്ചു. എന്നാൽ താലപ്പൊലിയുമായി ബന്ധപ്പെട്ട് ചില സാമുദായിക സംഘടനകളുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതായും സംഭാവനകൾ സ്വീകരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് അനുവാദം നൽകിയിട്ടില്ല. വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന സംഘടനകൾക്കെതിരെയും വ്യക്തികൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ദേവസ്വം അറിയിച്ചു. Read on deshabhimani.com