പിഎഫ്എഡബ്ല്യുഎ സംസ്ഥാന സമ്മേളനം നാളെ
തൃശൂർ പ്രൊഫഷണൽ ഫെസ്റ്റിവൽ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ (പിഎഫ്എഡബ്ലുഎ) സംസ്ഥാന സമ്മേളനം തിങ്കാളാഴ്ച് തൃശൂരിൽ നടക്കും. തൃശൂർ ടൗൺ ഹാളിൽ രാവിലെ 10ന് പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. പിഎഫ്എഡബ്ലുഎ പ്രസിഡന്റ് രതീഷ് കടവിൽ, വൈസ് പ്രസിഡന്റ് രാജേഷ് സൗപർണിക , ജോയിന്റ് സെക്രട്ടറി ഹേമ ധർമജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com