കൊടകര 
ഇരട്ടക്കൊലപാതകം: 
ഒരാൾ പിടിയിൽ



  കൊടകര  ക്രിസ്‌മസ് ദിനത്തിൽ കൊടകരയിൽ നടന്ന ഇരട്ട ക്കൊലപാതകത്തിലെ ഒരു പ്രതിയെ കൊടകര സി ഐ അറസ്റ്റ് ചെയ്തു. കൊടകര വട്ടേക്കാട് ചീനാത്ത്  ഹരീഷ് (29) ആണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ക്രിസ്‌മസ് ദിന രാത്രിയിൽ  ലഹരി മാഫിയ അംഗങ്ങൾ  തമ്മിലുണ്ടായ സംഘട്ടനത്തിന്റെ ഭാഗമായി നടന്ന വീട്‌ കയറി ആക്രമണത്തിൽ വട്ടേക്കാട് കല്ലിങ്ങപ്പുറം സുബ്രന്റെ മകൻ സുജിത്‌  (28), മഠത്തിക്കാടൻ   അഭിഷേക്‌   (29) എന്നിവരാണ്‌  കുത്തേറ്റു മരിച്ചത്‌. സുജിത്തിന്റെ വീട്‌ കയറിയാണ് അഭിഷേകും സംഘവും ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊടകര, ചാലക്കുടി, ആളൂർ സ്റ്റേഷൻ പരിധികളിൽ നിന്നായി കരുതൽ തടങ്കലിൽ എടുത്ത 13 പേരെയും വിട്ടയച്ചതായി  കൊടകര  പൊലീസ് അറിയിച്ചു. ക്രമസമാധാന പാലനത്തിനായി കൊടകര സ്റ്റേഷൻ പരിധിയിൽ  പൊലീസ് ബന്തവസ്സ്  തുടരുകയാണ്. Read on deshabhimani.com

Related News