സഹകരണ മേഖലയെ തകർക്കാമെന്നത് വ്യാമോഹം: ഐഎൻഎൽ



തൃശൂർ  തൃശൂരിൽ ഇഡിയെ ക്യാമ്പ് ചെയ്യിപ്പിച്ച്‌ ഇടതുപക്ഷ നേതാക്കളെ അറസ്റ്റ്‌ ചെയ്തും തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിട്ടും സഹകരണമേഖലയെ തകർക്കാമെന്നത്‌ വ്യാമോഹമാണെന്ന്‌ ഐഎൻഎൽ ജില്ലാ കൗൺസിൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് ബിജെപി –-കോൺഗ്രസ് കൂട്ടുകെട്ടിൽ പാർലമെന്റ് അംഗം ഉണ്ടാവുമെന്ന കണക്കുകൂട്ടൽ തെറ്റുമെന്ന് യോഗം വിലയിരുത്തി. സാധാരണക്കാരന്റെ സാമ്പത്തിക ആവശ്യങ്ങളെ ദേശസാൽകൃത ബാങ്കുകൾ ഗൗനിക്കാതിരിക്കുമ്പോൾ ആശ്വാസമേകുന്ന സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ സമീപനത്തെ യോഗം അപലപിച്ചു. സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് ചാമക്കാല അധ്യക്ഷനായി. Read on deshabhimani.com

Related News