ഇരിങ്ങാലക്കുടയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് കെഎസ്ആർടിസി ബസ്
ഇരിങ്ങാലക്കുട വേളാങ്കണ്ണിയിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസ് ഇരിങ്ങാലക്കുട വഴിയാക്കിയതായി മന്ത്രി ആർ ബിന്ദു അറിയിച്ചു. ചേർത്തലയിൽനിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചുമുള്ള ബസാണ് ഇരിങ്ങാലക്കുട വഴിയാക്കിയത് .ദിവസവും പകൽ 2.30ന് ചേർത്തലയിൽനിന്ന് പുറപ്പെടുന്ന ബസ് ആർത്തുങ്കൽ, എറണാകുളം ജെട്ടി, കൊടുങ്ങല്ലൂർ വഴി വൈകിട്ട് 5.30ന് ഇരിങ്ങാലക്കുടയിൽ എത്തി 5.35ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 6.25ന് വേളാങ്കണ്ണിയിലെത്തും. വൈകിട്ട് 5.30ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ബസ് പുലർച്ചെ അഞ്ചിന് ഇരിങ്ങാലക്കുടയിൽ എത്തും. Read on deshabhimani.com