നാടകസൗഹൃദത്തിന്റെ 
3 നാടകങ്ങൾ 29ന്‌



തൃശൂർ നാടകസൗഹൃദം തൃശൂരിന്റെ മൂന്ന്‌ ലഘുനാടകങ്ങൾ  29ന്‌ വൈകിട്ട്‌ ആറിന്‌ സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ അരങ്ങേറും. എസ്‌ വി വേണുഗോപൻനായരുടെ കഥയുടെ നാടകാവിഷ്‌കാരം ‘അജഗജാന്തരം’ , പറങ്ങോടത്ത്‌ ബാലചന്ദ്രന്റെ ഓർമപ്പുസ്‌തകം ‘പൊറോട്രയിലെ ഓർമയെ അടിസ്ഥാനമാക്കി ‘രാമേട്ടൻസ്‌ ആൾട്ടർനേറ്റീവ്‌’,  എം വിനോദ്‌ രചിച്ച ‘പ്രഭാതസവാരി’ എന്നീ നാടകങ്ങളാണ്‌ അവതരിപ്പിക്കുന്നത്‌. മുന്ന്‌ നാടകങ്ങളുടേയും സംവിധാനം എം വിനോദാണ്‌. അശോകൻ ചരുവിൽ എസ്‌ വി വേണുഗോപൻനായർ അനുസ്‌മരണവും ഐ ഷൺമുഖദാസ്‌ ‘പൊറാട്ര’ പുസ്‌തകത്തെക്കുറിച്ചും സംസാരിക്കും. Read on deshabhimani.com

Related News